*പോത്തൻകോട്ട് വെട്ടേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു .*

പോത്തൻകോട്  കൊയ്ത്തുർ കോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന 64കാരൻ മരിച്ചു. കൊയ്ത്തൂർക്കോണം പണയിൽ വീട്ടിൽ ഇബ്രാഹിം (64) ആണ് മരിച്ചത് . ഇക്കഴിഞ്ഞ 17 ത് വൈകിട്ടായിരുന്നു സംഭവം . അക്രമം നടത്തിയ പ്രതി കൊയ്തൂർക്കോണം സ്വദേശിയുമായ ബൈജുവിനെ സംഭവസ്ഥലത്ത് നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചിരുന്നു.
ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള സലീന സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയശേഷം ബൈജു പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു ആക്രമണം.കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇബ്രാഹിമിനെ തലയിലും കയ്യിലും ബൈജു ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.