എസ്ബിഐയുടെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടു

ന്യൂഡൽഹി:എസ്ബിഐയുടെ ബാങ്കിംഗ് സേവനം തടസ്സപ്പെട്ടു. എടിഎം യുപിഐ സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ഓൺലൈൻ ബാങ്കിങ് സേവനം തടസ്സപ്പെട്ടതായി പരാതിയുണ്ട്കഴിഞ്ഞ മണിക്കൂറുകളില്‍ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ ഉപഭോക്താക്കളുടെ പരാതികള്‍ നിറയുകയാണ്.സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ട് ബാലന്‍സ് പോലും ചെക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മണിക്കൂറുകളില്‍ പണം പിന്‍വലിക്കാനോ, പണം കൈമാറാനോ സാധിക്കുന്നില്ല എന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ നിറഞ്ഞത്.

ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നവരും നിരവധിയുണ്ട്. ഉത്തരവാദികള്‍ക്കെതിരെ പിഴ ചുമത്തണമെന്നാണ് ചില കമന്റുകള്‍. എസ്ബിഐയുടെ ഔദ്യോഗിക ആപ്പായ യോനോ ആപ്പ് തുറക്കാന്‍ കഴിയുന്നില്ലെന്നാണ് മറ്റൊരു കമന്റ്. വെബ് പോര്‍ട്ടലില്‍ കയറിയും എസ്‌എംഎസ് ആയും പരാതി നല്‍കാനാണ് എസ്ബിഐയുടെ പ്രതികരണം.