അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചില്ല, നഷ്ടപരിഹാരത്തുക 15% കുറച്ചു

ചെന്നൈ:അപകടസമയത്ത് ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പരിക്കേറ്റവരുടെ നഷ്ടപരിഹാരത്തുക 15% കുറച്ചു.മോട്ടര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ആണ് തുക കുറച്ചത്. 2016 ജൂലൈ 17നുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശികളായ രമേഷ് കുമാര്‍, അരുണ്‍ എന്നിവര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. അമിതവേ​ഗത്തിലെത്തിയ കാര്‍ ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. രമേശ് 83 ദിവസവും അരുണ്‍ 47 ദിവസവും ചികിത്സയിലായിരുന്നു. എന്നാല്‍ അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ക്രോസ് വിസ്താരത്തില്‍ ഇരുവരും സമ്മതിച്ചു. തുടര്‍ന്നാണ് തുക കുറച്ചത്.

ബൈക്ക് ഓടിച്ചിരുന്ന രമേഷിന് 6.46ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും 96,000 രൂപ കുറച്ച ശേഷമാണ് നല്‍കിയത്. അരുണിന് 21,000 രൂപ കുറച്ച്‌ 1.2 ലക്ഷം രൂപ അനുവദിച്ചു