"പെൺകുട്ടികൾ എന്ത് കണ്ടാലും പഠിക്കില്ല. വർക്കലയിൽ വീണ്ടും പോക്സോ കേസ്"

ചെമ്മരുതിയിൽ 16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡിപ്പിച്ച കേസിൽ വർക്കല ചിലക്കൂർ ഗ്രാലികുന്ന്‌  ഷർമാനത്ത് മൻസിലിൽ സുൽഫാൻ 
( 19) നെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി സ്കൂളിൽ പഠിക്കാൻ പോകുന്ന അവസരങ്ങളിൽ വഴിമധ്യേ വച്ച് പരിചയപ്പെടുകയും 6 മാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ സുൽഫാൻ എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം രക്ഷകർത്താക്കൾ ഇടപെട്ട് തടഞ്ഞിരുന്നു.. സംഭവത്തെ സംബന്ധിച്ച് അന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നില്ല.. ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തി തന്ത്രപൂർവ്വം പെൺകുട്ടിയെ തട്ടി കൊണ്ടുപോവുകയായിരുന്നു.. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പുലർച്ചയോടെ വീട്ടിൽ തിരികെ കൊണ്ട് ആക്കുകയും ചെയ്തിരുന്നു.. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അയിരൂർ പോലീസിൽ പരാതിയും നൽകിയിരുന്നു.. തുടർന്ന് നടത്തിയ അന്വേഷണത്തിനൊ  ടുവിലാണ് സുൽഫാനെ  പിടികൂടിയത്..  പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാതാവിന്റെയും പെൺകുട്ടിയുടേയും മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.. കോടതിയിൽ ഹാജരാക്കിയ സുൽഫാനെ റിമാൻഡ് ചെയ്തു..