എന്താണ് ഡയസ്നോൺ..

പണിമുടക്കിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു എന്ന വാർത്ത അറിഞ്ഞു കാണുമല്ലോ,

എന്നാൽ എന്താണ് ഈ ഡയസ്നോൺ നിയമം എന്നത് നമ്മളിൽ പലർക്കും അറിയില്ല.

👉🏻 ഡയസ്നോൺ 

ഡയസ്നോൺ നിയമം നിലവിൽ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ സർക്കാർ സ്ഥപനങ്ങളിലെ സ്ഥിരം ജീവനക്കാരും, താൽക്കാലിക ജീവനക്കാരും സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്ക് ശമ്പളം ലഭിക്കില്ല, പണിമുടക്കുന്ന ദിവസത്തെ ശമ്പളം ശമ്പളത്തിൽനിന്ന് കുറവ് ചെയ്യപ്പെടും.

▪️കൂടാതെ, അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിൽ ഏർപ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും.

 ▪️പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽനിന്ന് നീക്കംചെയ്യും.

▪️ഗസറ്റഡ് ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും അനുവദിക്കില്ല.

(വ്യക്തിക്കോ, ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നീ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ ബാധിക്കുകയോ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്‌താൽ മാത്രം അത് ബോധ്യപ്പെടുത്തിയാൽ അവധി അനുവദിക്കും. / ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാർക്ക് അവധി അനുവദിക്കും.)

▪️ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുന്നതുമൂലം ഓഫീസ് അടഞ്ഞു കിടക്കുന്നുവെങ്കിൽ ജില്ലാ ഓഫീസർ ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം.