പാലക്കാട്:മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ മല മുകളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാദൗത്യം ആണ് നടന്നത്.സൈന്യം റോപ്പ് കെട്ടി ബാബുവിനെ മുകളിൽ എത്തിക്കുകയായിരുന്നു. ദൗത്യത്തിന് ഇടയിൽ മൂന്ന് കരടികളെ കണ്ടുവെന്ന് സൈനികൻ പറഞ്ഞു. ബാബു മലയിടുക്കിൽ കുടുങ്ങിക്കിടന്നത് 45 മണിക്കൂറാണ്.

തുടർ ചികിത്സയ്ക്കായി ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മലമുകളിൽ നിന്ന് ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്യും.