ആദ്യവിമാനം റൊമേനിയയിൽ പുറപ്പെട്ടു, ഇന്ത്യയിലെത്തുന്നവർക്ക് വിമാന ടിക്കറ്റ് നൽകും,കളക്ടർമാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

അതേസമയം ആദ്യവിമാനം റൊമേനിയയിൽ നിന്നും മുംബൈയിലേക്ക് തിരിച്ചു. വിമാനത്തിൽ 19 മലയാളി വിദ്യാർഥികൾ ഉണ്ട്. ഏഴ് മണിക്കൂർ യാത്രയ്‌ക്ക് ശേഷം 9.30 ന്  മുംബൈയിൽ എത്തും.

യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു. അതേസമയം യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ന് മുംബൈക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുക. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കി