മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കടൽക്ഷോഭ ദുരിതം : കേന്ദ്രസർക്കാരിന്റെ അഭിപ്രായരൂപീകരണയോഗം ഇന്ന്

▪️2022 ഫെബ്രുവരി 26
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ  രാവിലെ 11 മുതൽ.
കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരുടെ  ദേശീയനയം രൂപീകരിക്കുന്നതിനായ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഓരോ പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാനത്തു നിന്നും കേന്ദ്ര സർക്കാർ പട്ടികയിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കടൽക്ഷോഭ മൂലം ദുരിതമനുഭവിക്കുന്നവരുടെ വിഷയത്തിൻമേൽ അഭിപ്രായങ്ങൾ സ്വരൂപിയ്ക്കുവാനായി ചർച്ചയും വിവരശേഖരണവും നടത്തുന്നു.

ഇതിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളായി 2022 ഫെബ്രുവരി 26 -ാം തീയതി ശനിയാഴ്ച പഞ്ചായത്ത് ഓഫീസിൽ വെച്ച് അഭിപ്രായ സ്വാരൂപീകരണ പരിപാടി സംഘടിപ്പിക്കുന്നു.

👉🏻സമയക്രമം ഇങ്ങനെ.

▪️പകൽ 11.00 മണി : കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് .

▪️ഉച്ചയ്ക്ക് 2 മണി : മത്സ്യത്തൊഴിലാളികളായ വനിതകൾക്ക്

▪️വൈകുന്നേരം 4.00 മണി : മത്സ്യത്തൊഴിലാളികളായ പുരുഷന്മാർ.

ഈ പരിപാടിയിൽ എല്ലാ പ്രദേശവാസികളുടെയും സജീവ സാന്നിധ്യവും നിർദ്ദേശങ്ങളും ഉണ്ടാകേണ്ടതാണ്.