*പള്ളിക്കൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്*

ശനിയാഴ്ച രാവിലെ 5മണിക്ക് പള്ളിക്കൽ നിന്നും ആയൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ താമസക്കാരനായ പാറവിളവീട്ടിൽ വൈശാഖിനെ (33) കല്ലടത്തണ്ണിയിൽ വച്ച്  കാട്ടുപന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെമീയണ്ണൂർ അസീസിയ മെഡിക്കൽകോളേജിൽ  ചികിത്സക്കായി കൊണ്ടുപോയി. രണ്ട്കൈകൾക്കും പൊട്ടലുണ്ട്. വലതു കൈ ശാസ്ത്രക്രിയക്കായി വിധേയമാക്കേണ്ടതുണ്ട് കണ്ണിലും മൂക്കിനു താഴെയും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. വിദഗ്ദ്ധചികിത്സകആയി വീട്ടിൽ വന്ന വൈശാഖ് ഇന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് പോയി. കാട്ടുപന്നി ശല്യത്തിനെതിരെ അപകടം നടന്ന സ്ഥലത്തു തടിച്ചുകൂടിയ ജനം വൻപ്രതിഷേധം ഉയർത്തി. ഈ അപകടം നടന്ന സ്ഥലത്തു ഇതിന് മുൻപും അഞ്ചോളേം പേര്കാട്ടുപന്നിയുടെ അക്രമണത്തിനി വിധേയമായിട്ടുണ്ട് സ്ഥലത്തെത്തിയ വാർഡ് മെമ്പർ S. S ബിജുവിനോട് ഈ പ്രദേശoവന്യജീവി ആക്രമണത്തിന് ഇടയുള്ള പ്രദേശമാണെന്ന നിലയിൽ സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും.  അപകടം പറ്റുന്നവർക്കുള്ള ചികിത്സാ സഹായം വനം വകുപ്പിൽ നിന്നും ലഭ്യമാക്കണമെന്നുമുള്ളപൊതു അഭിപ്രായമുണ്ടായി.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ഹസീനയടക്കമുള്ള ഭരണസമിതി അംഗങ്ങൾ വൈശാഖിനെ സന്ദർശിക്കുകയും, പാലോട് റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ബന്ധപെട്ടു പൊതുജനങ്ങളുടെ ആവശ്യ'ങ്ങൾ ചർച്ച ചചെയ്തു. വനം വകുപ്പിൽ നിന്നും സഹായം ലഭിച്ചില്ലെങ്കിലും പള്ളിക്കൽ ഗ്രാമപഞ്ചായത്ത്ഭരണ സമിതി അടിയന്തിരമായി കൂടി റോഡിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.മനുഷ്യർക്കും വിളകൾക്കും ഒരു പോലെ നാശം വിതയ്ക്കുന്ന കാട്ടുപന്നി ശല്യത്തിനെതിരെ ഉയരുന്ന ബഹുജന രോഷം ഗവൺമെൻ്റിനെ നേരിട്ടറിയിക്കുവാനുള്ള യജ്ഞത്തിലാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത്