ബോധാനന്ദ ജയന്തിയും ബ്രഹ്മവിദ്യാലയ കനകജൂബിലിആഘോഷവും ശിവഗിരിയിൽ നടന്നു.

ശ്രീനാരായണ ഗുരുദേവന്റെ അന്തരഗാമിയും ആത്മീയാചാര്യനുമായിരുന്ന ദിവ്യശ്രീ
ബോധാനന്ദ സ്വാമികളുടെ 140 - മതു ജയന്തിയും ശിവഗിരി മതമഹാപാഠശാലയുടെ കനകജൂബിലിയും
ശിവഗിരിമഠത്തിൽ ആഘോഷിച്ചു. ബോധാനന്ദസ്വാമിയുടെ സമാധി പീഠത്തിൽ സമൂഹാർച്ചന, സമൂഹപ്രാർത്ഥ
ന, പ്രസാദവിതരണം എന്നീ ചടങ്ങുകൾ നടന്നു.
ധർമ്മസംഘം ജനറൽ സെക്രട്ടറി ശ്രീമത് ഋതംഭരാനനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ നടന്ന
കനകജൂബിലി സമ്മേളനം ട്രസ്റ്റ് അദ്ധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. 
1888 മിതൽ 1928 വരെയുള്ള നീണ്ടുനിന്ന ഗുരുദേവന്റെ കർമ്മകാണ്ഡത്തിൽ
ഏറ്റവും മഹത്തരമായതാണ് ശിവഗിരി മതമഹാപാഠശാലയുടെ സംസ്ഥാപനം. എല്ലാ മതങ്ങളും സമബുദ്ധി
യോടുകൂടി പഠിക്കുന്ന ഒരു മതമഹാപാഠശാല സ്ഥാപിക്കുവാൻ ശ്രീനാരായണ ഗുരുവിന് മാത്രമേ സാധി
ച്ചിട്ടുള്ളു. പലമതസാരവുമേകം എന്ന ഗുരുവിന്റെ താത്ത്വികദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള ബ്രഹ്മവി
ദ്യാപഠനത്തിലൂടെയും അതിന്റെ പ്രചാരണത്തിലൂടെയും ഗുരുദേവൻ വിഭാവനം ചെയ്ത് ജാതിമത ചിന്താ
ഗതികൾക്കതീതമായ ഏകലോകം സൃഷ്ടിക്കുവാനാകും. ഗുരുഭക്തൻമാർ ഈ വിശ്വമഹാപാഠശാലയുടെ ശക്ത
മായ പ്രവർത്തനങ്ങിൽ പങ്കാളിയാകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
 ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും ശിവ
ഗിരിമഠത്തിന്റെയും ഭാവി നിലകൊള്ളുന്നത് ബ്രഹ്മവിദ്യാലയത്തിൽ കൂടിയാണ്. വർഗീയതയ്ക്കും മതാന്ധ
തയ്ക്കും അറുതിവരുത്തുവാൻ ഗുരുദേവൻ സ്ഥാപിച്ച ഈ മതമഹാപാഠശാല നമ്മുടെ രാജ്യത്തിനു തന്നെ
മാതൃകയാണ്. മാനവരൊക്കെയും ഒന്ന് എന്ന ഗുരുദേവ ദർശനത്തിലൂടെ മനുഷ്യരുടേയും ദേശത്തിന്റേയും
ഐക്യത ഊട്ടിയുറപ്പിക്കാനാകും. ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷങ്ങൾ അതിന് സഹായ
കമാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
     ഗുരു
ദേവൻ ബ്രഹ്മ വിദ്യാലയം എന്ന സങ്കൽപ്പത്തിൽ നിന്നും സ്ഥാപിച്ച മഹാസ്ഥാപനം ഇന്ന് മതമഹാപാഠശാല
എന്ന നിലയിലേക്ക് വളർത്തിയിരിക്കുന്നു. രാജ്യം മത സൗഹാർദ്ദത്തിനും സമന്വയത്തിനും വേണ്ടി പ്രവർത്തി
ക്കുന്ന ഈ കാലത്തു് ഗുരുവിന്റെ മതമഹാപാഠശാലയുടെ പ്രസക്തി ഏറ്റവും വലുതാണ്. പാഠശാ
ലയെ ദേശീയതലത്തിലുള്ള വിദ്യാകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പുതിയതലമുറയെ ശിവഗിരിമഠത്തിലേക്ക്
ആകർഷിപ്പിക്കാനുതകുന്ന സംവിധാനങ്ങൾ ചെയ്യുമെന്ന് ട്രഷറർ സ്വാമി ശാരദാനന്ദ തന്റെപ്രഭാഷണത്തിൽ പറഞ്ഞു. 
 തുടർന്ന് ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി വിശാലാനന്ദ, ബ്രഹ്മവിദ്യാലയം ആചാര്യൻ സ്വാമിനിത്യ സ്വരൂ പാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.  ബ്രഹ്മചാരി അസംഗ
ചൈതന്യ സ്വാഗതവും ബ്രഹ്മചാരി ആർഷചൈതന്യ  നന്ദിയും പറഞ്ഞു.