കോവിഡ് ബാദ്ധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് ധനസഹായത്തിനുള്ള അപേക്ഷ ഉടൻ നൽകണം.

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷ ഉടൻ നൽകണം. ബിപിഎൽ /എപിൽ വ്യത്യാസമില്ലാതെ എല്ലാവർക്കും അപേക്ഷിക്കാം.വരുമാനപരിധി ബാധകമല്ല.അപേക്ഷ  relief.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും വില്ലേജ് ഓഫീസിൽ നേരിട്ടും, അക്ഷയ സെൻററുകൾ വഴിയും അപേക്ഷകൾ നൽകാവുന്നതാണ്.ഞായറാഴ്ച വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തനം നടത്തുന്നതാണ്.

അപേക്ഷയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ്, ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്  (ICMR നൽകിയ) അത് ലഭിക്കാത്തവർ സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ മതി,  അപേക്ഷകന്റെ റേഷൻ കാർഡ് കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുക  അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.

സംശയനിവാരണത്തിന് കളക്ടറേറ്റിലെ 9497711281 നമ്പറിലും അതാത് താലൂക് ഓഫീസിലെ തിരുവനന്തപുരം - 9497711282, നെയ്യാറ്റിൻകര - 949771 183 , കാട്ടാക്കട - 9497711284, നെടുമങ്ങാട് - 949711285, വർക്കല - 9497711286, ചിറയിൻകീഴ് - 9497711287 എന്ന നമ്പറുകളിലും, വിലേജ് ഓഫീസിലോ, അക്ഷയ സെന്ററുകളിലോ സമീപിക്കുക.