*കേരഗ്രാമം പദ്ധതിയിൽ മണമ്പൂർ ഗ്രാമപഞ്ചായന്നും കൂടി ഉൾപ്പെടുത്തിയതിന്റെ ഭാഗമായി കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു*

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മണമ്പൂർ ഗ്രാമപഞ്ചായന്നും കൂടി ഉൾപ്പെടുത്തിയതിന്റെ ഭാഗമായി കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മണമ്പൂർ കവലയൂർ ഗുരുമന്ദിരം ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.  മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ നഹാസ് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ വിശദീകരണം പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എം രാജു വിശദീകരിച്ചു.
കാർഷിക ഉപകരണങ്ങളുടെ വിതരണം, കേര കർഷകർക്കുള്ള ധനസഹായവിതരണം, കർഷകർക്ക് ആവശ്യമുള്ള വളം വിതരണം, തെങ്ങിൻ തൈ വിതരണം,ജനകീയാസൂത്രണ വ്യക്തിഗത ആനുകൂല്യങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു . ആറ്റിങ്ങൽ എം ൽ എ ഒ എസ് അംബിക കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് എസ് ഷാജഹാൻ. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ 
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.