*ആറ്റിങ്ങൽ സബ് ജയിലിൽ ക്ഷേമദിനാഘോഷം സംഘടിപ്പിച്ചു*

ആറ്റിങ്ങൽ: സംസ്ഥാന സർക്കാർ ജയിലുകളിലെ അന്തേവാസികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് ജയിൽ ക്ഷേമദിനാഘോഷം. ഇതിനോടനുബന്ധിച്ച് ആറ്റിങ്ങൽ സബ് ജയിലിൽ കഴിഞ്ഞ ഒരു ഒരാഴ്ച്ചകാലമായി കലാ കായിക മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്, യോഗാ പരിശീലനം ഉൾപ്പടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ജയിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപന ഉദ്ഘാടനം എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷതയും, ജയിൽ ഡി.ഐ.ജി പി. അജയകുമാർ മുഖ്യ പ്രഭാഷണവും നടത്തി. ജയിൽ സൂപ്രണ്ട് കെ.സലിം സ്വാഗതവും, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പി.പ്രബീഷ് ചടങ്ങിന് നന്ദിയും പറഞ്ഞു. ജയിൽ പരിസരത്ത് സംഘടിപ്പിച്ച വിവിധ കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് യോഗത്തിൽ പുരസ്കാരവും വിതരണം ചെയ്തു.
MEDIA 16