ബൈ​ക്ക് തി​രി​കെ ന​ൽ​കാ​ൻ വൈ​കി​യ​തി​നെ​ തു​ട​ർ​ന്ന് യു​വാ​വി​നെ​യും സഹോദരിയെയും രാ​ത്രി വീ​ടു​ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേസിൽ നാ​ലം​ഗ സം​ഘ​ത്തെ പ​ള്ളി​ക്ക​ൽ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

️‍കി​ളി​മാ​നൂ​ർ: ബൈ​ക്ക് തി​രി​കെ ന​ൽ​കാ​ൻ വൈ​കി​യ​തി​നെ​ തു​ട​ർ​ന്ന് യു​വാ​വി​നെ​യും സഹോദരിയെയും രാ​ത്രി വീ​ടു​ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേസിൽ നാ​ലം​ഗ സം​ഘ​ത്തെ പ​ള്ളി​ക്ക​ൽ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു  മ​ട​വൂ​ർ വേ​മൂ​ട് സ​ലിം മ​ൻ​സി​ലി​ൽ അ​ജ്മ​ൽ (26), മാ​വി​ൻ​മൂ​ട് ക​ണി​ശ്ശേ​രി വീ​ട്ടി​ൽ ആ​ഷി​ഖ് (24), പു​ലി​യൂ​ർ​കോ​ണം മാ​ങ്കോ​ണം നി​ഷാ​ൻ മ​ൻ​സി​ലി​ൽ കി​ഷാം (33), നി​ഷാ​ൻ (34) എന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഒക്ടോബ​ർ 24ന്​ ​രാ​ത്രി 8.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭ​വം  മ​ട​വൂ​ർ വേ​മൂ​ട് പാ​ല​ത്തി​ന്​ സ​മീ​പം ജ്യോ​തി​ക​ഭ​വ​നി​ൽ അ​ജി​ത​കു​മാ​രി (40), സഹോദ​ര​ൻ ബിജു​കു​മാ​ർ (37) എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ൾ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

️പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​യ ബി​ജു​കു​മാ​ർ കൊ​ണ്ടു​പോ​യ ഇ​വ​രി​ൽ ഒ​രാ​ളു​ടെ ബൈ​ക്ക് തി​രി​കെ കൊടുക്കാ​ൻ താ​മ​സി​ച്ച​തി​​നാ​ണ്​ ആ​ക്ര​മ​ണം നടത്തിയ​ത്. രാ​ത്രി 8.30 ഓ​ടെ പ്ര​തി​ക​ൾ അ​ജി​ത​കു​മാ​രി താമ​സി​ക്കു​ന്ന വീ​ട്ടി​ൽ ബി​ജു​കു​മാ​റി​നെ അ​ന്വേ​ഷി​ച്ചെ​ത്തി. ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബിജുകുമാറിനെ ഉ​പ​ദ്ര​വി​ച്ചു. ത​ട​യാ​ൻ ചെ​ന്ന അ​ജി​ത​കു​മാ​രി​യെ​യും ആ​ക്ര​മി​ച്ച​ശേ​ഷം പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടി​യേ​റ്റ ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തുടർ​ന്ന് പ​ള്ളി​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
️പ​ള്ളി​ക്ക​ൽ സി.​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ക്ക​ൽ സി.​ഐ പി. ​ശ്രീജിത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എം. ​സ​ഹി​ൽ, ബാ​ബു, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ബി​നു എന്നിവര​ട​ങ്ങു​ന്ന സംഘമാണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്രതികളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.