*മോഷ്ടാവായ സ്ത്രീയെ അറസ്റ്റ് ചെയ്തു*

വട്ടപ്പാറ: കെ .എസ്. ആർ. ടി..സി.ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്  സ്ത്രീയെ പോലീസ്  അറസ്റ്റ് ചെയ്തു.

 കടയ്ക്കൽ സ്വദേശിയായ വീട്ടമ്മ പേരൂർക്കട ഹോസ്പിറ്റലിൽ പോകുന്നതിനായി നിലമേൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്സിൽ കയറുകയായിരുന്നു വട്ടപ്പാറ ബസ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കവേ ഫുട് ബോർഡിന്റെ  സൈഡിൽ നിന്നും നിന്നും വീട്ടമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന
മാല പൊട്ടിച്ച് എടുക്കുകയായിരുന്നു  ഇതിനെ തുടർന്ന്  വട്ടപ്പാറ പോലീസ് നടത്തിയ  പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത് 

മധുര ജില്ലയിലെ വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തിൽ ഹരിണി (35) നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
 വട്ടപ്പാറ പോലീസ് സ്റ്റേഷനു സമീപത്ത് ആയതിനാൽ ബസ് നിർത്തി ഹരിണിയെ വനിതാ പോലീസ്  പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിനുള്ളിൽ നിന്നും മാല കണ്ടെടുക്കുകയായിരുന്നു.
സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.