ഒമിക്രോണ്‍:ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറൻ്റീൻ

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

വിമാനത്താവളത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു.

ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നും 7 ദിവസം ഹോം ക്വറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ ചികില്‍സാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീന്‍. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ 5 ശതമാനം ആളുകളെ റാന്‍ഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.