പാചകവാതകത്തിന് വില കുത്തനെ കൂട്ടി,വാണിജ്യ സിലിണ്ടറിന് 101 രൂപ കൂട്ടി

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്.ഇതോടെ വാണിജ്യ സിലിണ്ടറിനു കൊച്ചിയില്‍ 2095 രൂപയായി. ഡല്‍ഹിയില്‍ ഇത് 2101 രൂപയും, ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,233 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.