സിപിഐഎം മുദാക്കൽ ലോക്കൽ സമ്മേളനം നടന്നു

ചെമ്ബൂര് ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ യുപി സ്കൂളായി ഉയര്‍ത്തണമെന്ന് സിപിഐ (എം) മുദാക്കല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

കെഎസ് അനില്‍ കുമാര്‍ നഗറില്‍ (മുദാക്കല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) ജില്ലാ കമ്മിറ്റി അംഗം ആര്‍ സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി സി ജയശ്രീ , ടി ശ്രീനിവാസന്‍ ,കെ അരുണ്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

എം ബി ദിനേശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ രാമു, ഏരിയ സെക്രട്ടറി എസ് ലെനിന്‍, ജെ വിക്രമ കുറുപ്പ്, എം പ്രദീപ്, ഷൈലജ ബീഗം, കെ വാരിജാക്ഷന്‍, ആര്‍ എസ് അനൂപ് ,എസ് ചന്ദ്രന്‍ ,എ ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു. എം ബി ദിനേശ് സെക്രട്ടറിയായി പി സി ജയശ്രീ , എ ചന്ദ്രബാബു, റഷീദ് റസ്റ്റം, ഹുസൈന്‍ പൊലിമേല്‍ , ഉഷ അനിത കുമാര്‍ ,കെ രവി ,ജി രാജീവ്, എന്‍ എം സിജു രാജ്, ടി മാത്യു, എന്‍ സോമന്‍ , നസീബ് ഖാന്‍ , സന്തോഷ്, ജയേഷ് ചന്ദ്രന്‍ , ടി ശ്രീനിവാസന്‍ എന്നിവരടങ്ങിയ പതിനഞ്ചംഗ ലോക്കല്‍ കമ്മിറ്റിയും തെരഞ്ഞെടുത്തു.