മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി +2 പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്കൂളുകളില്‍ നിന്നും എ.എന്‍.എം. കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2021 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല.അഞ്ച് ശതമാനം സീറ്റുകള്‍ കോഴ്സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതല്‍ 50 ശതമാനം വരെ അംഗപരിമിതിയുള്ളവര്‍ക്കായി (ലോവര്‍ എക്സ്ടിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ നവംബര്‍ 5ന് മുന്‍പായി തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭ്യമാക്കണം. വൈകി കിട്ടുന്നവ നിരസിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും
www.dme.kerala.gov.in സന്ദര്‍ശിക്കുക. GNM2021 പ്രോസ്പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ഫോണ്‍: 0471-2528575.