ഇരുപത്തെട്ടാംമൈലിൽ
ബൈക്കപകടത്തിൽ യുവാവിനും കാൽനടയാത്രക്കാരനും ദാരുണാന്ത്യം
കല്ലമ്പലം : ബൈക്കപകടത്തിൽ യുവാവിനും കാൽനടയാത്രക്കാരനും ദാരുണാന്ത്യം. ഇരുപത്തെട്ടാംമൈൽ പള്ളിക്കൽ റോഡിൽ ഇന്ന് രാത്രി 8 മണിക്കായിരുന്നു അപകടം.റോഡ് മറികടക്കുകയായിരുന്നയാളെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരനായിരുന്ന വെട്ടിയറ സ്വദേശി ഉമേഷ്(20) കാൽനടയാത്രക്കാരനായ സുരേഷ് എന്നിവർ മരണപ്പെട്ടു.ബൈക്ക് യാത്രക്കാരിൽ ഒരാളെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
