വിശ്വാസികളുടെ മനം കുളിർപ്പിച്ച് കടുവാപ്പള്ളിയിൽ ദീപാലങ്കാരം

വിശ്വാസികളുടെ മനം കുളിർപ്പിച്ച് കടുവാപ്പള്ളിയിൽ ദീപാലങ്കാരം

 കല്ലമ്പലം: ആയിരക്കണക്കിന് വിശ്വാസികളുടെയും പൊതുജനങ്ങളുടെയും ആവേശ പൂർണ്ണമായ സന്ദർശനം കൊണ്ട് തന്നെ കടുവാപ്പള്ളിയിലെ ഈ വർഷത്തെ ദീപാലങ്കാരം ശ്രദ്ധേയമായി. നബി ദിനാഘോഷത്തോടനുബന്ധിച്ച് വർണ്ണക്കടലായി മാറിയ കടുവാപ്പള്ളിയും പരിസരവും സന്ദർശിക്കാൻ കുടുംബസമേതമാണ് സന്ധ്യകഴിഞ്ഞാൽ ജനങ്ങൾ കൂട്ടമായി എത്തുന്നത് 
     കോവിഡ് 19 മൂലം മറ്റ് പ്രധാന ചടങ്ങുകൾ ഒഴിവാക്കിയെങ്കിലും ദീപാലങ്കാരത്തിന്  കെ ടി സി ടി  കമ്മിറ്റി പ്രത്യേക ശ്രദ്ധ നൽകി. വർക്കല പേരേറ്റിൽ സ്വദേശി ഷിജൂ  മാനേജിഗ്  ഡയറക്ടറായുള്ള പ്രജില സൗണ്ട്സ് ആണ് വാശിയേറിയ ടെൻഡർ കരാറിലൂടെ കടുവാപ്പള്ളിയിലെ ദീപാലങ്കാരമൊരുക്കാൻ  അവസരം നേടിയെടുത്തത് . ഈ മാസം 21 ന് പുലർച്ചെവരെ പൊതുജനങ്ങൾക്ക് ദീപാലങ്കാരം ആസ്വദിക്കാൻ അവസരമുണ്ടാകുമെന്ന് കെ ടി സി ടി പ്രസിഡന്റ് ഇ ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ എം എ റഹീം എന്നിവർ അറിയിച്ചു.