കനത്ത മഴയിൽ കല്ലമ്പലത്ത് വീട് തകർന്നു

ശക്തമായ മഴയില്‍ വയോധികയുടെ വീട് തകര്‍ന്നു. ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ ഞെക്കാട് കല്ലുമലയില്‍ മല്ലികയുടെ വീടാണ് തകര്‍ന്നത്.മല്ലിക ഇവിടെ ഒറ്റയ്ക്കാണ് താമസം. ശനിയാഴ്ച മഴ ശക്തമായപ്പോള്‍ മകള്‍ വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെ തിരിച്ചുവന്ന് നോക്കുമ്ബോഴാണ് വീട് തകര്‍ന്ന നിലയില്‍ കണ്ടത്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. 20 വര്‍ഷത്തിലധികം പഴക്കമുള്ള കോണ്‍ക്രീറ്റ് വീടാണ് തകര്‍ന്നത്. പഞ്ചായത്ത്‌, വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.