തലത്തൂതകാവ് കടവിലാണ് കാണാതായത്. ചെരിപ്പും കൈലിയും ഷര്‍ട്ടും ആറിെന്റ കരയിലുണ്ട്. ഞായറാഴ്ച ഉച്ചവരെ ഇയാളെ കണ്ടവരുണ്ട്. ബിനു പതിവായി മീന്‍പിടിക്കാന്‍ പോകുന്നതിനാല്‍ വൈകിയിട്ടും സംശയിച്ചില്ല. എന്നാല്‍, ഒരുദിവസം പിന്നിട്ടതോടെ തിങ്കളാഴ്ച ഉച്ചക്ക് വിതുര പൊലീസില്‍ പരാതി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്.പൊലീസും ഫയര്‍ഫോഴ്സും കടവില്‍ മൂന്ന് മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ കണ്ടെത്താനായില്ല. തിരച്ചില്‍ ചൊവ്വാഴ്ചയും തുടരും.
