മലയാളിയെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

ബഹറിനിൽ നാല് ദിവസമായി കാണാതിരുന്ന മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.    മനാമ : നാലു ദിവസമായി കാണാതിരുന്ന മലയാളിയെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ നഗരൂർ സ്വദേശിയായ പ്രജികുമാർ  (50) ആണ് മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബഹ്റൈനിൽ ഉള്ള ബന്ധുക്കൾ നയിം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. നാലുവർഷം മുൻപ് ബഹറിനിൽ എത്തിയ ഇദ്ദേഹം കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.                     

ഭാര്യ ചിതറ,മാങ്കോട് സ്വദേശിനി റിനി ആണ്.                                        
പരേതനായ സത്യശീലന്റെയും ശാന്ത യുടെയും മകനാണ് പ്രജികുമാർ.  മക്കൾ: വിഷ്ണു, അനുഗ്രഹ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സെൽഫി