അഞ്ചുതെങ്ങ് പഞ്ചായത്തിൽ
ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന പെപ്പർ എന്ന ജനപങ്കാളിത്ത ടൂറിസം വികസന പദ്ധതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അദ്ധ്യക്ഷതയിൽ
ജില്ലാപഞ്ചായത്ത് മെമ്പർ ആർ സുഭാഷ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
