ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് സ്കൂളിൽ കെട്ടിട നിർമ്മാണ അഴിമതി മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ കെട്ടിടത്തിനിർമാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും , സ്കൂൾ കെട്ടിടംനിർമ്മാണത്തിനു വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും  മുനിസിപ്പൽ സെക്രട്ടറി യെ ഉപരോധിച്ചു.
കുട്ടികളുടെ ജീവൻ അപകടപ്പെടുത്തുന്ന കെട്ടിടങ്ങളിൽ ഇരുത്തി കുട്ടികളെ പഠിക്കാൻ അനുവദിക്കരുത് എന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
പി.എസ്. കിരൺ കൊല്ലമ്പുഴ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹ സമിതി അംഗംCS. ആദർശ്, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അനസ് എന്നിവർ സംസാരിച്ചു.