വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീൻ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മർദിച്ചയാൾ അറസ്റ്റിൽ.
കോട്ടുകാൽ പുന്നക്കുളം വട്ടവിള കുരിശടി വിളയിൽ ബിജുവിനെ(41) ആണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിൽ ഭക്ഷണം വിളമ്പിയപ്പോൾ മീനിന്റെ വലിയ കഷണം മകന് നൽകിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദിക്കുകയായിരുന്നു.
തടയാനെത്തിയ ഭാര്യയുടെ അമ്മയെയും മർദിച്ചു.
മൂവരുടെയും പരാതിയെതുടർന്നാണ് വിഴിഞ്ഞം എസ്.ഐ. കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തത്.
