വിശക്കുന്നവർക്ക് ഭക്ഷണം നൽകാനായി അഞ്ചുതെങ്ങിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു.
തെരുവിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള ഭക്ഷണം ആവശ്യമുള്ള ആർക്കും ഭക്ഷണപ്പെട്ടിയിൽ നിന്നും സൗജന്യമായി ഭക്ഷണം സ്വീകരിക്കാം.പദ്ധതിയുടെ ആദ്യപടിയായാണ് അഞ്ചുതെങ്ങ് ജെൻക്ഷനിൽ ഭക്ഷണപെട്ടി സ്ഥാപിച്ചിട്ടുള്ളത്. വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലും സമാന പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സാമൂഹ്യപ്രവർത്തകനായ ബിജു മാനുവലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂട്ടായ്മയിലെ അംഗങ്ങളും, അംഗങ്ങൾ കണ്ടെത്തുന്ന സ്പോൺസർമാരും നൽകുന്ന സഹായങ്ങൾ വഴിയാണ് ഭക്ഷണപ്പെട്ടിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക.
അഞ്ചുതെങ്ങ് ജെൻക്ഷനിൽ സ്ഥാപിച്ച ഭക്ഷണപ്പെട്ടിയുടെ ഉത്ഘാഠനം ഇന്ന് രാവിലെ ജന്ക്ഷനിലെ സ്ഥിരം എന്തേവാസികളിൽ ഒരാൾ നിർവ്വഹിച്ചു. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളും പ്രദേശവാസികളുമായ നിരവധിപേർ പങ്കെടുത്തു.
