വർഗീയതയ്ക്കതിരെ യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യ സദസ്സ്

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാതിയതയ്ക്കും വർഗീയതയ്ക്കും എതിരെ ഉള്ള പോരാട്ടത്തിന് തുടക്കം കുറിച്ച് കൊണ്ട് കേരളത്തിലെ നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഐക്യ സദസുകകളും, ഇന്ത്യ യുണൈറ്റഡ് എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ഷാഫി പറമ്പിൽ എം. എൽ. എ യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ രാജ്യത്തിനു വേണ്ടിയുള്ള ധീരമായ പോരാട്ടമാണ് ചിറയിൻകീഴു നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഐക്യ സദസ്സ് ഉത്ഘാടനം ചെയ്തു കെ. പി. സി. സി സെക്രട്ടറി എം. എ ലത്തീഫ് സംസാരിച്ചു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ഷജിൻ സക്കീർ അധ്യക്ഷത വഹിച്ചു, മോനിഷ് സ്വാഗതം ആശംസിച്ചു,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബി. എസ്. അനൂപ് പഞ്ചായത്തങ്ങളായ അജയരാജ്, ശ്രീചന്ദ്, അഴൂർ മണ്ഡലം പ്രസിഡന്റ്‌ ബിജു ശ്രീധർ,കെ. എസ്. യു ഭാരവാഹി ശരത്ത്, അഹിലേഷ്,രാഹുൽ സഞ്ജു, അനിൽ,അൽ. അമീൻ, നാസർ,അർഷിദ് അമീർ,റാഫി ബഷീർ,തൗഫീഖ് തുടങ്ങിയവർ സംസാരിച്ചു