കായിക്കര നന്മ പ്രവാസി കൂട്ടായ്മ നെടുങ്ങണ്ട എൻ ആർ എ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി.

കായിക്കര നന്മ പ്രവാസി കൂട്ടായ്മ നെടുങ്ങണ്ട എൻ ആർ എ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി.
അഞ്ചുതെങ്ങ് കായിക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ പ്രവാസി കൂട്ടായ്മ നെടുങ്ങണ്ട എൻ ആർ എ ഗ്രന്ഥശാലക്ക് 10000 രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ കൈമാറി.

നന്മ പ്രവാസി കൂട്ടായ്മയെ പ്രതിനിധീകരിച്ച് മുരുകൻ, രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  എൻ ആർ എ ഗ്രന്ഥശാല പ്രസിഡന്റ്‌ നിധിൻ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സജീവ് എസ് സ്വാഗതവും നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്യാം, സെക്രട്ടറി ശരത്ചന്ദ്രൻ, ട്രെഷറർ വിജയ് വിമൽ, ഷിബു എസ്, അജയകുമാർ, വിശാൽ എസ് ദീപ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭയ് കൃതജ്ഞത രേഖപ്പെടുത്തി.