നൊമ്പരമായി അലൻ ജന്മദിനത്തിലും തിരച്ചിൽ തുടരുന്നു

അലന്റെ പതിനാലാം ജന്മദിനത്തില്‍ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വാങ്ങി പുതിയ വീട്ടില്‍ ആഘോഷിക്കാനിരിക്കെയാണ് ദുരന്തം എല്ലാം തകര്‍ത്ത് കളഞ്ഞത്
കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍(Landslide) കാണാതായ അലനുവേണ്ടിയുള്ള തിരച്ചില്‍ അവന്റെ ജന്മദിവസവും തുടര്‍ന്നു. ആറ്റുചാലില്‍ ജോമിയുടെ മകനാണ് അലന്‍.ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തില്‍ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച്‌ സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവര്‍ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.

ആറ്റുചാല്‍ വീടൊന്നാകെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുക്കുകയായിരുന്നു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സോണിയുടെയും മകന്‍ അലന്റെയും മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്കു കിട്ടിയതാണ് പകുതി കീറിയ കുടുംബഫോട്ടോ. ഈ ഫോട്ടോയില്‍ കാണാവുന്നത് സോണിയയെയും അലനെയും മാത്രം.