അടുത്ത ദിവസങ്ങളിൽ സ്കൂൾ തുറക്കാൻ ഇരുന്ന സാഹചര്യത്തിലാണ് സ്കൂളിൻ്റെ പ്രധാന കെട്ടിടത്തിലെ ഒരുവശം തകർന്നുവീണത്. 1994ൽ വക്കം പുരുഷോത്തമൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്നും എന്നാൽ സ്കൂൾ കെട്ടിടത്തിൽ ഉണ്ടായ ഗുരുതരമായ പ്രശ്നം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നതാണെന്നും ഇതിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്തണമെന്ന് എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അറിയിച്ചതായും പിടിഎ പ്രസിഡൻ്റ് ജാബിർ മൂൺസിറ്റി അറിയിച്ചു. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, പഞ്ചായത്ത് മെമ്പർ എം.കെ ജ്യോതി, പിടിഎ പ്രസിഡൻ്റ് ജാബിർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.അടുത്ത ദിവസങ്ങളിൽ സ്കൂൾ തുറക്കേണ്ടതിനാൽ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തികൊണ്ട് ഇതിന് ഒരു അടിയന്തര പരിഹാരം കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട് എന്ന് ജില്ലാപഞ്ചായത്തംഗം ഗിരി കൃഷ്ണൻ അറിയിച്ചു.
