കൊല്ലത്ത് ഉരുൾപ്പൊട്ടൽ, വാഹനങ്ങൾ ഒഴുകിപ്പോയി; കനത്ത മഴ തുടരുന്നു



കൊല്ലത്ത് ഉരുൾപ്പൊട്ടൽ, വാഹനങ്ങൾ ഒഴുകിപ്പോയി; കനത്ത മഴ തുടരുന്നു

*കൊല്ലം :* പുനലൂർ ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് ഉരുള്‍പൊട്ടി വന്‍ നാശം. ജീപ്പും ഓട്ടോയും കാറും ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയി. സമീപത്തെ തോട്ടില്‍ എത്തുന്നതിന് മുമ്ബ് ഈ വാഹനങ്ങള്‍ ആളുകള്‍ കയര്‍ ഉപയോഗിച്ച്‌​ കെട്ടിനിര്‍ത്തി. ഇടപ്പാളയം ആറുമുറി കോളനിക്ക്​ മുകളില്‍നിന്ന് വന്ന വെള്ളത്തില്‍ നടക്കടവുങ്കല്‍ വീട്ടില്‍  മോനച്ചൻ്റെ ജീപ്പാണ് ഒഴുക്കില്‍പെട്ടത്​. 

നിരവധി വീടുകളില്‍ വെള്ളം കയറിയെങ്കിലും ആളാപയമില്ല. വ്യാഴാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴക്കിടെ ആറ് മണിയോടെയാണ് ആറുമുറിക്കട ലക്ഷം വീട് കോളനിയുടെ പിറകിലുള്ള നവശിവായം ഉള്‍പ്പെടെയുള്ള ഭാഗത്ത് വനത്തില്‍ മൂന്നിടത്തായി ഉരുള്‍പൊട്ടിയത്.

ഇതിനെതുടര്‍ന്ന് കനത്ത തോതില്‍ വെള്ളവും ചളിയും മണ്ണും കോളനിയിലെ മിക്ക വീടുകളിലും കയറി. പല വീടുകളുടെയും ഭിത്തി തകര്‍ന്നു. ഇടപ്പാളയം ഫോറസ്​റ്റ്​ ക്വാര്‍ട്ടേഴ്‌സിന് മുകള്‍ഭാഗത്തെ വനത്തില്‍നിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങുകയും ചെയ്തു. മൂന്നാം ഡിവിഷന്‍ ഉള്‍പ്പെടെ പലയിടത്തും മഴയില്‍ നാശം നേരിട്ടു