സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ 25ന് തുറക്കും

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ 25ന് തുറക്കും
മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും 25ന് തുറക്കും

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും 25ന് തുറക്കും. തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ധാരണയായത് . ഇതിനു മുന്നോടിയായി ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തില്‍ അന്തിമ ധാരണയാകും.നിരവധി സിനിമകളാണ് തിയേറ്ററില്‍ എത്താനായി കാത്തിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കം തിയേറ്ററില്‍ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവര്‍ത്തകരും.