ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കിഴക്കന്‍ കാറ്റിെന്റ സ്വാധീനം കേരളം ഉള്‍പ്പെെട തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതാണ് മഴ ശക്തിയാര്‍ജിക്കാന്‍ കാരണം. മലയോര മേഖലകളിലും അതിശക്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന മഴക്കാലത്തിെന്റ അവസാനഘട്ടമായതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുകാനും സാധ്യത കൂടുതലാണ്. കുറഞ്ഞസമയം കൊണ്ട് കുത്തിയൊലിച്ച് പെയ്യുന്ന അതിശക്ത മഴ തുടര്‍ച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകുറിപ്പില്‍ മുന്നറിയിപ്പുനല്‍കി.
സ്ഥിതി സാധാരണ ഗതിയിലേെക്കത്തുന്നതുവരെ മലയോര മേഖലയിലും നദിക്കരകളിലും അതി ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി. 23 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 22 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു.
തുലാവര്‍ഷ (ഒക്ടോബര്‍-ഡിസംബര്‍) കാലത്ത് ലഭിക്കേണ്ട മഴയുടെ 90 ശതമാനവും ഒക്ടോബറിലെ ആദ്യ 18 ദിവസത്തില്‍ കിട്ടിയെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ ഒന്നുമുതല്‍ 19 വരെ ലഭിച്ചത് 444.9 മി.മീറ്റര്‍ മഴയാണ്. ഇൗ കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത് 183.5 മി.മീറ്റര്‍ മഴയാണ്. തൃശൂര്‍, ആലപ്പുഴ ഒഴികെ മറ്റെല്ലാ ജില്ലയിലും 100 ശതമാനത്തിലേറെ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോടാണ് (223 ശതമാനം അധികം). കുറവ് ആലപ്പുഴ (66 ശതമാനം അധികം)
ഇന്നത്തെ മഴ മുന്നറിയിപ്പ്:
ഒാറഞ്ച് അലര്‍ട്ട്: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
യെല്ലോ അലര്‍ട്ട്: കൊല്ലം, ആലപ്പുഴ, കാസര്‍കോട്
പ്രതീക്ഷിക്കുന്ന മഴ:
ബുധന്‍
ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്ബ, ചാലക്കുടി, നദീതീരങ്ങള്‍: 26-37 മില്ലി മീറ്റര്‍
മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങള്‍: 11-25 മില്ലീമീറ്റര്‍.
വ്യാഴം
ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്ബ, ചാലക്കുടി, അച്ചന്‍കോവില്‍ നദീതീരങ്ങള്‍: 38-50 മില്ലീമീറ്റര്‍.
മീനച്ചിലില്‍ 26-37 മില്ലീമീറ്റര്‍
അച്ചന്‍കോവില്‍ 11-25 മില്ലീമീറ്റര്‍
വെള്ളി
ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി, മീനച്ചില്‍ നദീതീരങ്ങള്‍: 38-50 മില്ലീമീറ്റര്‍.
