കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ. ഇന്ന്(25 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.