SFI വിദ്യാർത്ഥി സദസ്സുകൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: "ഇനിയില്ല പിന്നോട്ട് നിശബ്ദത ഒരു ഉത്തരമല്ല ഞങ്ങളും ഈ ആകാശത്തിന് അവകാശികൾ..."
 എന്ന മുദ്രാവാക്യമുയർത്തി SFI ആറ്റിങ്ങൽ ഏരിയ കമ്മിറ്റി "പെണ്ണിടങ്ങൾ " എന്ന പേരിൽ വിദ്യാർത്ഥി സദസ്സുകൾ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്, പോളി, ഐടിഐ എന്നീ കോളേജുകളുടെ മുന്നിലാണ് വിദ്യാർത്ഥി  സദസ്സുകൾ  സംഘടിപ്പിച്ചത്. വിദ്യാർത്ഥി സദസ്സ് മാതൃക ജില്ലാ കമ്മിറ്റി അംഗം ഭാഗ്യ ഉദ്ഘാടനം ചെയ്തു. SFI ആറ്റിങ്ങൽ ഏരിയ സെക്രട്ടറി വിഷ്ണു രാജ്, പ്രസിഡന്റ് അജീഷ്, വൈസ് പ്രസിഡന്റ് അഭിഷേക്,ഏരിയ കമ്മിറ്റി അംഗങ്ങളായ സുഹൈദ്, ആദിത്യ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.