ജാൻവി വീണ്ടും അമ്മയായി

തിരുവനന്തപുരം : മൃഗശാലയിൽ ജാൻവിയെന്ന പുലിക്ക് ഒരു കുഞ്ഞ് കൂടി പിറന്നു.   ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബറിലാണ് വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് ജാൻവി  മൃഗശാലയിൽ എത്തുന്നത്.
ഇപ്പോൾ 12 വയസുള്ള ജാൻവി രണ്ടുവർഷം മുമ്പ് ഒരാൺകുഞ്ഞിനും ജന്മം നൽകിയിരുന്നു. അതുൾപ്പെടെ നാല് ആൺ പുലികളും മൂന്ന് പെൺപുലികളുമാണ് ഇപ്പോൾ മൃഗശാലയിലുള്ളത്.  17–18 വർഷമാണ് പുലിയുടെ  ആയൂർ ദൈർഘ്യം. എന്നാൽ 24 വർഷം വരെ ജീവിച്ച പുലി മൃഗശാലയിൽ ഉണ്ടായിരുന്നു. ഇപ്പോൾ 22 വയസ്സുള്ള രാമുവാണ് സീനിയർ.