നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് മറിഞ്ഞു.

പെരിങ്ങമ്മല: നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് മറിഞ്ഞു. ഇന്ന് രാവിലെ പെരിങ്ങമ്മല ഒഴുകുപാറയിലാണ് സംഭവം. മത്സ്യം വാങ്ങി വീട്ടിലേക്ക് കയറുകയായിരുന്ന ഗൃഹനാഥയെ ഇടിച്ച് തെറിപ്പിച്ചു. പെരിങ്ങമ്മല ഭാഗത്ത് നിന്നും പാലോട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. ഗുരുതരമായി പരിക്കേറ്റ അവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി