ടീം ആലംകോടിൻ്റെ സ്നേഹവീട് ഡിവൈഎസ്പി കുടുംബത്തിന് കൈമാറി

ആലംകോട് : ആലംകോട്,ആറ്റിങ്ങൽ പ്രദേശത്ത് നിരവധി ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ടീം ആലംകോട് വാട്സാപ്പ് കൂട്ടായ്മ നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം ആറ്റിങ്ങൽ ഡിവൈഎസ്പി S.Y സുരേഷ് നിർവഹിച്ചു

ടീം ആലങ്കോട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ടിവി ചലഞ്ചിൻ്റെ ഭാഗമായി കുട്ടികൾക്ക് ടിവി നൽകാൻ പോയപ്പോൾ വീടിൻ്റെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽപ്പെടുകയും അതേതുടർന്ന് വീടിൻ്റെ നിർമ്മാണം ടീം ആലംകോട് ഏറ്റെടുക്കുകയും പ്രവാസികളും ആലങ്കോട് മേഖലയിലെ ടീമംഗങ്ങളായ വ്യവസായികളും ദിവസകൂലിക്ക് ജോലി ചെയ്യുന്ന അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് ഈ വീട് നിർമ്മിച്ചു നൽകാൻ സാധിച്ചത് എന്ന് ഗ്രൂപ്പ് അഡ്മിൻ മീഡിയ നാസർ അറിയിച്ചു

ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങളായ മീഡിയ നാസർ, റഹ്മാനിയ നിസാം, റസൂൽഷാ,ഡോ. അരുൺ, മേവർകൽ ജ്യോതി, നിസർ ഹാജി, ഇല്ല്യസ്, ജാബിർ, ഷാജി, ബാഷ റിയാസ് എന്നിവർ പങ്കെടുത്തു