തിരുവനന്തപുരം: കേരളത്തിന്റെ വാണിജ്യ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം. ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ആണ് തിരുവനന്തപുരത്ത് യാഥാർഥ്യം ആകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് മാളുകളിൽ ആദ്യ രണ്ട് സ്ഥാനവും തിരുവനന്തപുരത്തിന് ലഭിക്കും ടോറസ് മാൾ കൂടി യാഥാർഥ്യം ആകുന്നതോടെ. ഈ വർഷം തന്നെ ലുലു മാൾ പൊതു ജനങ്ങൾക്ക് സമർപ്പിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. 300 ബ്രാൻഡുകൾ ഉൾകൊള്ളുന്ന 23ലക്ഷത്തിലധികം ചതുരശ്രഅടിയിൽ വ്യാപിച്ചു കിടക്കുന്ന ലുലു മാൾ ഏറ്റവും വലുതാണ്. കൊച്ചിയിലെ ലുലു മാളിന്റെ വലുപ്പം 15ലക്ഷം ചതുരശ്രഅടിയിൽ വ്യാപിച്ചു കിടക്കുന്നു, 2013ൽ തുറക്കുമ്പോൾ ഇന്ത്യയിലെ വലിയ മാൾ എന്ന പട്ടം അന്ന് കൊച്ചി മാളിന് ലഭിച്ചിരുന്നു. വീണ്ടും കേരളത്തിൽ സുവർണകാലം വരുകയാണ്, മാൾ ഓഫ് ഇന്ത്യയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ആയി ലുലു മാൾ തിരുവനന്തപുരം ഉയരുകയാണ്.