നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും;പി.വിശ്വനാഥൻ (എ.ഐ.സി.സി സെക്രട്ടറി)

 ആറ്റിങ്ങൽ:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് എഐസിസി സെക്രട്ടറി പി വിശ്വനാഥൻ അഭിപ്രായപ്പെട്ടു. വൻപിച്ച അഴിമതിയും, പിൻവാതിൽ നിയമനവും കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നിൽ വരുംദിവസങ്ങളിൽ ചർച്ചയാകുന്ന വിഷയങ്ങളാണ്. അത്തരം വിഷയങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാൻ കഴിയാത്തതാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയത്തിനു കാരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പോലെ നേതൃ സമ്പന്നവും, രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കന്മാർ ഇന്ത്യയിൽ മറ്റൊരു ദേശീയ പാർട്ടികൾക്കും ഇല്ല. പല രാഷ്ട്രീയ പാർട്ടികളും ജാതിയുടെയും മതത്തിന്റെ യും, പ്രാദേശിക വാദത്തിന്റെയും പിൻബലത്തിൽ മാത്രം നിൽക്കുന്നവയാണ്. അടുക്കും ചിട്ടയോടും കൂടി ഉള്ള സംഘടനാ പ്രവർത്തനം വഴി യുഡിഎഫ് കേരളത്തിൽ വൻപിച്ച തിരിച്ചു വരവായിരിക്കും നടത്തുന്നത് എന്ന് കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വിശ്വനാഥൻ പറഞ്ഞു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.റ്റി.പി. അംബിരാജ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി വൈസ് പ്രസിഡണ്ട് ടി.ശരത്ചന്ദ്രപ്രസാദ്‌, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ആനാട് ജയൻ, ഡിസിസി ഭാരവാഹികളായ പി ഉണ്ണികൃഷ്ണൻ, വക്കം സുകുമാരൻ, ജോസഫ് പെരേര, എം ജെ ആനന്ദ്, മുൻ കെപിസിസി മെമ്പർമാരായ വി. ജയകുമാർ, വി എസ് അജിത് കുമാർ, ജയചന്ദ്രൻ നായർ, രഘുറാം തുടങ്ങിയവർ സംസാരിച്ചു.