കേരളത്തിന്റെ വികസനകുതിപ്പ് തിരുവനന്തപുരം കേന്ദ്രികരിച്ച്

തിരുവനന്തപുരം:  അതിവേഗം വളരുന്ന നഗരമായി മാറുകയാണ് തിരുവനന്തപുരം നഗരം.  കേരളത്തിൽ പത്ത് ലക്ഷം ജനസംഖ്യ കവിഞ്ഞ കേരളത്തിലെ ഏക മെട്രോ നഗരം കൂടിയാണ് തിരുവനന്തപുരം.  തിരുവനന്തപുരം കേന്ദ്രികരിച്ച് ഇന്ത്യയിലെ ആദ്യത്തെ മെഗാ തുറമുഖം നിർമാണം പുരോഗമിക്കുകയാണ്.  നിലവിൽ ഇന്ത്യയിൽ ഉള്ള ചെറു തുറമുഖങ്ങളിൽ വലിയ മദർ വെസ്സലുകൾക്ക് അടുക്കാൻ സാധിക്കില്ല.  ദുബായ്, കൊളംബോ, മലേഷ്യ, സിങ്കപ്പൂർ കേന്ദ്രികരിച്ചാണ് നിലവിൽ ഇന്ത്യയിലേക്കുള്ള ട്രാൻഷിപ്മെന്റ് നടക്കുന്നത്.  അവിടെ നിന്നും നമ്മുടെ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് ചരക്ക് നീക്കം നടക്കും.  വിഴിഞ്ഞത്തെ തിരുവനന്തപുരം പോർട്ട്‌ വരുന്നതോടെ ഈ ഗണത്തിൽ ആയിരം കോടിയ്ക്ക് മുകളിൽ ലാഭിക്കാം.  നിലവിൽ വിഴിഞ്ഞത്തെ പഴയ തുറമുഖം കേന്ദ്രികരിച്ച് കോടികളുടെ ലാഭം ആണ് ആണ് ക്രൂ ചേഞ്ച്‌ വഴി നേടിയത്.  ഇതിനോടകം അന്താരാഷ്ട്ര ക്രൂ ചേഞ്ച്‌ കം ബങ്കറിങ് പോർട്ട്‌ ആയി വിഴിഞ്ഞത്തെ പഴയ പോർട്ട് മാറി കഴിഞ്ഞു.  അദാനി ഗ്രൂപ്പ്‌ പഴയ പോർട്ടിനും പുതിയ പോർട്ടിനും മധ്യത്തായി ഫിഷിങ് ഹാർബർ നിർമിക്കുന്നുണ്ട്.  മൂന്ന് ഘട്ടങ്ങളിൽ ആയി അദാനി ഗ്രൂപ്പ് മെഗാ പോർട്ട് നിർമിക്കുന്നത്.  കല്ലുകളുടെ ലഭ്യത കുറവ് കാരണവും സർക്കാരിന്റെ താത്പര്യകുറവുമായിരുന്നു പദ്ധതി വൈകാൻ ഇടയാക്കിയത്.  കരയിലെ പണികൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.  കൂടാതെ എയർപോർട്ട് വികസനം പൊതു സ്വകാര്യ പങ്കാളിത്തം വഴി സമഗ്രമായി വികസിക്കുമെന്നതിൽ സംശയമില്ല.  നിലവിൽ കേന്ദ്ര സർക്കാർ ഏജൻസിയായ എഎഐയുടെ കീഴിൽ കടുത്ത അവഗണന ആണ് നേരിടുന്നത്.  അടുത്ത മാസത്തോടെ അദാനി ഗ്രൂപ്പ് എയർപോർട്ട് ഏറ്റെടുക്കുന്നതോടെ ഐടി കമ്പനികളുടെ കൂടുതൽ നിക്ഷേപം ടെക്‌നോപാർക്കിൽ പ്രതീക്ഷിക്കാം.  പുത്തൻ പ്രതീക്ഷകൾ നൽകി തിരുവനന്തപുരത്തിന്റെ വികസനം മുന്നിൽ നിർത്തിയ ഒരു ബഡ്ജറ്റ് കൂടിയായിരുന്നു ഇത്തവണ.

കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ തിരുവനന്തപുരത്തിന്റെ പങ്ക് വ്യാവസായിക ജില്ലയായ എറണാകുളത്തിനൊപ്പം ആണ്, ഇരു ജില്ലകൾ തമ്മിലുള്ള വ്യത്യാസം വെറും 1.5% മാത്രം.  തെക്കൻ കേരളത്തിലെ ജില്ലകൾ ആണ് കൂടുതലും ഖജനാവ് നിറയ്ക്കുന്നതിൽ പങ്ക് വഹിക്കുന്നത്.