ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്മശ്രീ പ്രേം നസീർ 32-ാം അനുസ്മരണവും ജനപ്രതിനിധികളെ ആദരിക്കലും നടന്നു. പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അജു കൊച്ചാലുംമൂട് - ൻ്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം ശ്രീ.എസ്.വി അനിലാലും സ്വാഗതം ശ്രീ.ബാബുരാജ്, ആശംസ പ്രസംഗം പഞ്ചായത്ത് പ്രസിഡൻറ് മാർ ആയ ശ്രീ.പി.മുരളി, ശ്രീ.അനിൽ, ശ്രീമതി. മനോൺമണി, കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ശ്രീകണ്ഠൻ നായർ, ശ്രീ.വി.എസ്.അനൂപ്, ശ്രീമതി. കവിതസന്തോഷ്, അനസ്കോരാണി, ബിനോയ് എസ് ചന്ദ്രൻ, തുടങ്ങിയവർ പറഞ്ഞു. നാല് പഞ്ചായത്തിലെ ജനപ്രതിനിധിക്കളെയും ആദരിക്കുകയും ചെയ്തു.