MC റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ കാർ ഇടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം

ഇരട്ടച്ചിറ സ്വദേശി പ്രകാശ് (70) ആണ് മരിച്ചത്

ഇന്നുച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം

കാൽ നടയാത്രക്കാരനായ പ്രകാശ് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ഇയാളെ ഇടിയ്ക്കാതിരിയ്ക്കാൻ വലതു വശത്തുകൂടി പോകുമ്പോൾ ബസിന് പിന്നിലൂടെ വന്ന മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

കാൽനട യാത്രക്കാരൻ റോഡിൻ്റെ മധ്യഭാഗത്ത് നടന്ന് എത്തുമ്പോഴായിരുന്നു കാർ ഇടിച്ചത്

ബസിന് പിന്നിലായി വന്ന കാർ ഡ്രൈവർക്ക് ബസിൻ്റെ മറവിൽ കാൽനടയാത്രക്കാരനെ കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണം

ഇടിയേറ്റ് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ കാൽനട യാത്രക്കാരനെ ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല

കിളിമാനൂർ പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു വരുന്നു