കിളിമാനൂർ :: കോവളത്തെ സ്പായിൽ വെച്ച് ആന്ധ്രാ സ്വദേശിയായ 16 വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ നഗരൂർ ഹെൽത്ത് ഇൻസ്പെക്ടറായ മായ അറസ്റ്റിൽ. സ്പാ പീഡന കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടറാണ് മായ.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, സ്പാ വഴിയുള്ള വരുമാനം ആദ്യം എത്തിയിരുന്നത് മായയുടെ അക്കൗണ്ടിലേക്കാണ്. അതിൽ നിന്നാണ് ആദ്യം അറസ്റ്റിലായ അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറായ മായയെ അറസ്റ്റിനു ശേഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്പായിലെ ജീവനക്കാരായ ചെറിയമ്മയും ഭർത്താവും ചേർന്നാണ് സ്പാ ഉടമകൾക്ക് കൈമാറിയത്. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.