തമിഴ്നാട് കള്ളാക്കുറിച്ചിയിൽ നിന്നും കേൾക്കുന്നത് ഉള്ളുലയ്ക്കുന്ന വാർത്ത..........
രാത്രിയുടെ നിശബ്ദതയിൽ, അമ്മയുടെ ചൂടിൽ സുഖമായി ഉറങ്ങിക്കിടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ് വിഷപ്പാമ്പ് കവർന്നെടുത്തത്...
ശങ്കരപുരം മൂക്കന്നൂർ വില്ലേജിലെ ദേവതർശിനി (4), ദേവജനനി (2) എന്നീ കുരുന്നുകളാണ് മരണത്തിന് കീഴടങ്ങിയത്......
പുഴയോരത്ത് കാർഷികവൃത്തി ചെയ്ത് ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളുമാണ് ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതായത്...
ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ ഇരുവരും വീട്ടിൽ വെച്ച് തന്നെ തൽക്ഷണം മരണപ്പെടുകയായിരുന്നു...
കുഞ്ഞുങ്ങൾക്കൊപ്പം ഉറങ്ങിയിരുന്ന അമ്മ പുഷ്പയ്ക്കും പാമ്പുകടിയേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ ശങ്കരപുരം സർക്കാർ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.
കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ, ഒന്നും അറിയാതെ ഉറക്കത്തിൽ തന്നെ യാത്രയായ ആ കുരുന്നുകളുടെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
അമ്മ പുഷ്പ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...