തിരുവനന്തപുരം... കല്ലമ്പലം ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ സ്റ്റെയർകേസിന് അടിയിൽ തൂങ്ങിയ നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്ന് പോയിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.