കല്ലമ്പലം : കരവാരം പഞ്ചായത്ത് മുൻ മെമ്പറും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആയിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് ഡി ബേബി കുമാറിന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ പുഷ്പാർച്ചന നടത്തുകയും അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് ശ്രീ. മണിലാൽ ജി അധ്യക്ഷത വഹിച്ച യോഗം ഡിസിസി മെമ്പർ ശ്രീ. എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ ശ്രീ. ജാബിർ മൂൺസിറ്റി, കരവാരം മണ്ഡലം പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസർ, മുൻ മണ്ഡലം പ്രസിഡണ്ട് മാരായ ശ്രീ. തോട്ടയ്ക്കാട് നിസാം, ശ്രീ. അഭിലാഷ് ചാങ്ങാട്, കോൺഗ്രസ് നേതാക്കളായ ശ്രീ. സജീവ്, ശ്രീ. ദേവദാസൻ, ശ്രീ. ജോയി, ശ്രീ. ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.