ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേന വീടുകളിൽ കയറുകയും, വീട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടയിൽ സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പണവും പേഴ്സും അതിവിദഗ്ദ്ധമായി മോഷ്ടിക്കുന്നതുമായിരുന്നു ദേവിക സുധീഷ് എന്ന യുവതിയുടെ രീതി.
തിരൂർ മേഖലയിൽ സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയ ഇവർ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോൾ കണ്ടെടുത്തത് മോഷ്ടിച്ച നിരവധി സ്ത്രീകളുടെ പേഴ്സുകളാണ്!
ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുന്ന പ്രതിക്ക് പിന്നിൽ മറ്റെന്തെങ്കിലും സംഘമുണ്ടോയെന്നും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.